ന്യൂഡല്‍ഹി: ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള ഏതുതരം ഭീഷണിയെയും നേരിടാന്‍ പിന്തുണ നല്‍കികൊണ്ട് ഇന്ത്യയുമായി അമേരിക്ക ഉണ്ടാക്കിയ ബേസിക് എക്സ്ചേഞ്ച് ആന്റ് കോഓപ്പറേഷന്‍ എഗ്രിമെന്റ് (ബി ഇ സി എ) കരാര്‍ ഇന്ന് ഒപ്പിട്ടു. ഇന്ത്യഅമേരിക്ക 2+2 ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറില്‍ ഒപ്പുവച്ചത്. പുതിയ കരാർ പ്രകാരം ഉയര്‍ന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമഭൗമ മാപ്പുകളും ഇരുരാജ്യങ്ങളും ഇനി പങ്കുവയ്ക്കും.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്, അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് എന്നിവരാണ് ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ നിർണ്ണായക കരാർ നടക്കുന്നതിൽ ആദ്യാവസാനം മുന്നിട്ടുണ്ടായിരുന്നു. ഇതിനിടെ അജിത് ഡോവൽ മൈക്ക് പോംപിയോയെ സ്വാഗതം ചെയ്ത രീതിയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായത്. മൈക്ക് പോംപിയോ അടങ്ങുന്ന അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥവൃന്ദത്തെ ഡോവലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
എന്നാല്‍ ആ സ്വീകരണത്തിനും ഉണ്ടായിരുന്നു ഒരു പ്രത്യേകത. എല്‍ബോ ബംബ്സ് മാതൃകയിലാണ് ഡോവലും പോംപിയോയും പരസ്പരം അഭിവാദ്യം ചെയ്തത്. ബാധയുടെ പശ്ചാത്തലത്തില്‍ ലോകത്തിലാകമാനം നേതാക്കള്‍ അഭിവാദ്യമര്‍പ്പിക്കുന്നതിന് സ്വീകരിക്കുന്ന സുരക്ഷാ മാര്‍ഗങ്ങളില്‍ ഒന്നാണ് എല്‍ബോ ബംബ്സ്. ഇത് കൂടാതെ ഭാരതത്തിന്റെ തന്നെ നമസ്തേയും ഇപ്പോള്‍ പലരാജ്യങ്ങളും അഭിവാദ്യത്തിനായി തിരഞ്ഞെടുത്തു വരുന്നുണ്ട്.
Discussion about this post