ശ്രീനഗർ : ഇന്ത്യൻ സൈനികർക്ക് ലഡാക്കിലെ തണുപ്പ് സഹിക്കാൻ കഴിയില്ലെന്നും അവർ കൊടും തണുപ്പിൽ മരിച്ചുപോകുമെന്നും പരിഹസിച്ച ചൈനയ്ക്ക് കിട്ടിയത് വലിയ തിരിച്ചടി. ഫിംഗർ 4 ൽ വിന്യസിച്ചിരുന്ന സൈനികരിൽ പകുതിയും മെഡിക്കൽ ലീവിന് അപേക്ഷിച്ചതായി റിപ്പോർട്ട്. പ്രദേശത്തെ കൊടും തണുപ്പ് ശാരീരികമായി ബാധിച്ചതിനെ തുടർന്നാണ് ചൈനീസ് സൈനികർ ലീവിന് അപേക്ഷിച്ചത്.
ഫിംഗർ 4 ൽ പോസ്റ്റ് ചെയ്ത1200 സൈനികരിൽ 671 പേരാണ് മെഡിക്കൽ ലീവിലായത്. തണുപ്പ് അധികരിച്ചതിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളാണ് ലീവിന് കാരണമായത്. കഴിഞ്ഞ നാലു ദിവസമായി ദിനം തോറും സൈനികരെ ഒഴിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസിന്റെ എഡിറ്ററാണ് ഇന്ത്യൻ സൈനികർ തണുപ്പുകൊണ്ട് മരിച്ചു പോകുമെന്ന് പരിഹസിച്ചത്. എന്നാൽ പർവ്വതയുദ്ധങ്ങളിൽ മികവും പരിചയസമ്പന്നതയുമുള്ള ഇന്ത്യൻ സൈനികർ ഇക്കാര്യത്തിൽ ചൈനയേക്കാൾ വളരെ മുകളിലാണെന്ന് ഇന്ത്യ വ്യക്തമാക്കി. യുദ്ധമെങ്കിൽ യുദ്ധം , തയ്യാറാണെന്ന് ഇന്ത്യൻ സൈന്യത്തിന്റെ നോർത്തേൺ കമാൻഡും വ്യക്തമാക്കിയിട്ടുണ്ട്. പാംഗോംഗ്സോയ്ക്ക് സമീപമുള്ള തന്ത്രപ്രധാന ഉയരങ്ങൾ ഇന്ത്യയുടെ അധീനതയിലായതോടെയാണ് സൈക്കോളജിക്കൽ യുദ്ധതന്ത്രവുമായി ചൈന രംഗത്തെത്തുന്നത്.
Discussion about this post