തായ്പേയ്: ചൈനയ്‌ക്കെതിരെ പ്രതിരോധശേഷി ശക്തിപ്പെടുത്താനൊരുങ്ങി തായ്വാന്‍. തായ്വാന്‍ കടലിടുക്കിന്റെ മറുഭാഗത്തു നിന്നും പ്രകോപനം കൂടുന്നതിനാല്‍ സൈനിക സന്നാഹങ്ങള്‍ ആധുനികവല്‍ക്കരിക്കാനും ശക്തിപ്പെടുത്താനും തീരുമാനിച്ചതായി പ്രസിഡന്റ് സായ് ഇങ് വെന്‍ പറഞ്ഞു. ദേശീയ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്താണ് സായ് ഇങ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയ്‌ക്കെതിരെ ഇന്ത്യയുമായി കൈകോർക്കാനും മടിക്കില്ലെന്ന് സൂചന നൽകുകയും ചെയ്തു.സ്മാര്‍ട്ട് മൈനുകളും പോര്‍ട്ടബിള്‍ മിസൈലുകളും ഉള്‍പ്പെടുത്തി ചൈനീസ് നീക്കങ്ങളെ കൂടുതല്‍ ദുഷ്‌കരമാക്കുന്ന തരത്തിലുളള യുദ്ധതന്ത്രമാണ് തയ്വാന്‍ ആലോചിക്കുന്നത്. അതേസമയം ചൈനയുമായി സമാധാനപരമായ ചര്‍ച്ചകള്‍ക്കു സന്നദ്ധമാണെന്നും പ്രസിഡന്റ് പറഞ്ഞു.
മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനാണു തയ്വാന്‍ ആഗ്രഹിക്കുന്നത്. അത് ഒറ്റയ്ക്ക് സാധ്യമാക്കാനാവില്ല. ഇരുകൂട്ടരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്നും സായ് ഇങ് വെന്‍ വ്യക്തമാക്കി.ഇന്തോ-പസഫിക്ക് മേഖലയില്‍ ജനാധിപത്യവും സമാധാനവും കടുത്ത വെല്ലുവിളി നേരിടുകയാണെന്നും സമാനമനസ്‌കരുമായി കൈകോര്‍ക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
തയ്‌വാന്‍ കടലിടുക്കില്‍ വ്യോമസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനം ചൈനയെ ചൊടിപ്പിച്ചിരുന്നു. അമേരിക്കയാണ് ഈ ഘട്ടത്തില്‍ തയ്‌വാനെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത്.
യുഎസും തായ്വാനും കൈകോര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ചൈനയുടെ നിലപാട്. ദ്വീപില്‍ അമേരിക്കയുടെ സാന്നിധ്യം വര്‍ധിക്കുന്നതും അവരെ അസ്വസ്ഥരാക്കുന്നുണ്ട്. സൈനിക ശക്തി ആധുനികവല്‍ക്കരിക്കാനുളള സഹായമാണ് അവര്‍ ലഭ്യമാക്കുന്നത്. ഒരു ‘മുള്ളന്‍പന്നി’യെ പോലെ ശത്രുവിന് അത്ര വേഗത്തില്‍ ആക്രമിക്കാന്‍ കഴിയാത്ത നില കൈവരിക്കാനാണ് അമേരിക്ക നല്‍കുന്ന ഉപദേശം.
Discussion about this post