ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ രാജ്യത്തെ മറ്റു ഭാഗങ്ങളില്‍ ബാധകമായ എല്ലാ നിയമങ്ങളും കശ്മീരിലും ബാധകമായി.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രത്തിന്റെ തീരുമാനത്തിൽ കശ്മീരിലെ എല്ലാ സുഖഭോഗങ്ങളും അനുഭവിച്ചു കഴിഞ്ഞ മുൻ നേതാക്കന്മാർക്ക് അതൃപ്തിയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ചൈന ഒരിക്കലും അംഗീകരിച്ചില്ലെന്നും ചൈനയുടെ പിന്തുണയോടെ ഇത് പുനസ്ഥാപിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായും കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി
ഫറൂക്ക് അബ്ദുള്ള പറഞ്ഞു.
ലഡാക്കിലെ എല്‍.എ.സിയില്‍ ചൈന ചെയ്യുന്നതൊക്കെയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അംഗീകരിക്കാത്തതിനാലാണെന്നും ഫാറൂക്ക് അബ്ദുല്ല പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എയുമായി ചേര്‍ന്ന്, ഇന്ത്യന്‍ ഭരണഘടന പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കി, പ്രത്യേക നിയമഘടനയും മറ്റ് നിയമപരമായ വ്യത്യാസങ്ങള്‍ക്കിടയില്‍ പ്രത്യേക ശിക്ഷാ നിയമവും അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് പാര്‍ലമെന്റ് രണ്ട് പ്രമേയങ്ങള്‍ പാസാക്കിയിരുന്നു.
read also: ഇന്ത്യൻ സൈനികര്‍ക്കുള്ള സാമഗ്രികളുമായി ലേയില്‍ പറന്നിറങ്ങി സി 17 ഗ്ലോബ് മാസ്റ്റര്‍
ഭരണഘടനയുടെ അതേ ആര്‍ട്ടിക്കിള്‍ പ്രകാരം നല്‍കിയിട്ടുള്ള അധികാരം പ്രയോഗിച്ചുകൊണ്ട് ജമ്മു കശ്മീരിലെ ആദ്യത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. രണ്ടാമത്തെ പ്രമേയം ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനായിരുന്നു.1954 മുതല്‍ സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യേക പദവി ഒഴിവാക്കുമെന്ന് ബി.ജെ.പി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
Discussion about this post