ന്യൂഡല്‍ഹി : കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ നവംബറിൽ നേപ്പാൾ സന്ദർശിക്കുമെന്ന് നേപ്പാളിലെ പ്രതിരോധ മന്ത്രാലയം. ബുധനാഴ്ച യാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. സന്ദര്‍ശനവേളയില്‍ നേപ്പാള്‍ പ്രസിഡന്റ വിദ്യ ദേവി ഭന്ധാരി നേപ്പാള്‍ സൈന്യത്തിന്റെ ജനറല്‍ റാങ്ക് നല്കി നരവാനെയെ ആദരിക്കും. അടുത്തിടെ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഭൂപടത്തിന് നേപ്പാള്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
ഇതിനെ തുടർന്ന് ഇന്ത്യയും നേപ്പാളും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകുകയും ചെയ്തു. നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇതിനെത്തുടർന്ന് പൊട്ടിത്തെറികൾ ഉണ്ടായിരുന്നു. ഇതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഉന്നതതല സന്ദര്‍ശനമാണ് ഇത്. നവംബര്‍ മൂന്നിന് നരവാനെ നേപ്പാളിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അതേ സമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
read also: ചൈനയ്ക്കെതിരെ ഇടഞ്ഞു നിൽക്കുന്ന തായ്വാന് മിസൈൽ അടക്കമുള്ള ആയുധങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക
നേപ്പാളിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ചൊല്പ്പടിയില് നിര്‍ത്താനുള്ള ചൈനയുടെ ശ്രമം തുടരുന്നതിനിടയിലാണ് ഇന്ത്യയുടെ കരസേന മേധാവിക്ക് നേപ്പാള്‍ സൈന്യത്തിന്റെ ജനറല്‍ സ്ഥാനം ആദര സൂചകമായി നല്‍കുന്നത് കൂടാതെ ഒലി സർക്കാരിന്റെ നിലപാടല്ല നേപ്പാള്‍ സൈന്യത്തിന്റേത്.
നേപ്പാൾ സർക്കാർ ഇന്ത്യക്കെതിരെ നിലപാടെടുത്തപ്പോഴും സൈന്യത്തിന്റെ ഇന്ത്യയോടുള്ള അനുഭാവത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇന്ത്യക്കെതിരെ പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി ഒലി ആവശ്യപ്പെട്ടപ്പോള്‍ നേപ്പാള്‍ സേന മേധാവി നിരസിച്ചതും വലിയ വാര്‍ത്തയായിരുന്നു.
Discussion about this post