ശ്രീനഗര്‍: ഭീകരവാദത്തിന് പണം സമാഹരിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ നിരവധി എന്‍ ജി ഒ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. എന്‍ഐയോടൊപ്പം സെന്‍ട്രല്‍ റിസേര്‍വ് പോലീസ് ഫോഴ്‌സും റെയ്ഡ് നടത്തുന്നുണ്ട്. എന്‍.ജി.ഒ സംഘടനകളുടെ മറവില്‍ രാജ്യത്ത് തീവ്രവാദത്തിനുള്ള പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്.ദിനപത്രമായ ഗ്രേറ്റര്‍ കശ്മീരിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറാം പര്‍വേസിന്റെ വീട്, എന്‍.ജി.ഒ സംഘടനകളുടെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
എന്‍.ജി.ഒ സംഘടനകളുടെ മറവില്‍ രാജ്യത്ത് പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. ഹവാല റാക്കറ്റ്, ഫണ്ട് ദുരുപയോഗം, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് എന്‍.ഐ.എയുടെ നടപടി.എന്‍ജിഒ ആത്രട്ടിന്റെ ഓഫീസുകളില്‍ റെയ്ഡ് പുരോഗമിക്കുന്നു. കണക്കിലുള്‍പ്പെടുത്താതെ അനധികൃത ഫണ്ടിങ് നടത്തുന്നവെന്നതിന്റെ സംശയത്തിലാണ് റെയ്ഡ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു .
അനധികൃതവും സുതാര്യവുമല്ലാത്ത ഫണ്ടുശേഖരണത്തിനെതിരെ എന്‍ഐഎ കേസ് റജിസ്ട്രര്‍ ചെയ്തു. ആരാണ് ഫണ്ട് നല്‍കുന്നത്, എന്തിനാണ് ഈ ഫണ്ടു വിനിയോഗിക്കപ്പെടുന്നതിനെപ്രതിയാണ് മുഖ്യമായും അന്വേഷണം നടക്കുക. ഹവാല റാക്കറ്റ്, ഫണ്ട് അപഹരണം, തീവ്രവാദ ഫണ്ടിങ് തുടങ്ങി ആരോപണങ്ങള്‍ നേരിടുന്നവയാണ് കശ്മീരിലെ ഒട്ടുമിക്ക എന്‍ഒജികളുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. 2016 ല്‍ ശ്രീനഗറിലെ വസതിയില്‍ നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറാം പര്‍വേസിനെ അറസ്റ്റ് ചെയ്തിരുന്നു.
ഔദ്യോഗിക അറസ്റ്റ് വാറന്റില്ലാതെ തടങ്കലിലാക്കപ്പെട്ടുവെന്നാരോപിച്ച് ഇതേറെ വിവാദമുണ്ടാക്കി. സെഷന്‍സ് കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടു. പക്ഷേ പബ്ലിക് സേഫ്റ്റി ആക്‌ട് പ്രകാരം വീണ്ടും അറസ്റ്റിലായതിനാല്‍ 76 ദിവസം പര്‍വേസിന് കസ്റ്റഡിയില്‍ കഴിയേണ്ടിവന്നു. ഹിസ്ബുള്‍ മുജാഹദ്ദീന്‍ കാമാന്റര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം ഗ്രേറ്റര്‍ കശ്മിര്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുമായി ബന്ധപ്പെട്ട് 2019 ല്‍ എന്‍ഐഎ ഗ്രേറ്റര്‍ കശ്മീര്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഫയാസ് കലൂവിനെ ചോദ്യം ചെയ്തിരുന്നു.
Discussion about this post