Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

കാലഹരണപ്പെട്ട ഗുണനിലവാരമില്ലാത്ത ആയുധങ്ങളും മറ്റു യുദ്ധ സാമഗ്രികളും പാക്കിസ്ഥാന്റെയും മറ്റും തലയിൽ കെട്ടി വെച്ച് ചൈന : വാങ്ങുന്നത് അന്യായ വിലയും

റഷ്യയും അമേരിക്കയും മുൻനിര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ ചൈന പാവപ്പെട്ട രാജ്യങ്ങളിലേക്കാണ് ആയുധം കടത്തുന്നത്.

Oct 28, 2020, 06:26 pm IST
in World
കാലഹരണപ്പെട്ട ഗുണനിലവാരമില്ലാത്ത ആയുധങ്ങളും മറ്റു യുദ്ധ സാമഗ്രികളും പാക്കിസ്ഥാന്റെയും മറ്റും തലയിൽ കെട്ടി വെച്ച് ചൈന : വാങ്ങുന്നത് അന്യായ വിലയും
Share on FacebookShare on Twitter

തുരുമ്പെടുത്ത ആയുധങ്ങൾ മറ്റു രാജ്യങ്ങളുടെ തലയിൽ കെട്ടിവെച്ചു കാശുണ്ടാക്കി ചൈന. പാവപ്പെട്ട രാജ്യങ്ങളെയാണ് ഇത്തരത്തിൽ ചൈന വഞ്ചിക്കുന്നത്. പാക്കിസ്ഥാൻ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ആയുധങ്ങളും മറ്റുപകരണങ്ങളും ഭൂരിഭാഗവും തകരാറിലാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. റഷ്യയും അമേരിക്കയും മുൻനിര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ ചൈന പാവപ്പെട്ട രാജ്യങ്ങളിലേക്കാണ് ആയുധം കടത്തുന്നത്.

നിരവധി പദ്ധതികളുടെ പേരിൽ ദരിദ്ര രാജ്യങ്ങളിലേക്കാണ് നിലവാരം കുറഞ്ഞ ആയുധങ്ങൾ വിൽക്കുന്നത്. ചൈന ആയുധങ്ങൾ നൽകുന്ന രാജ്യങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. 2010-14 ൽ 40 ൽ നിന്ന് 2015-19 ൽ ഇത് 53 രഹ്യങ്ങളായി ഉയർന്നു. 2015-19 ലെ കണക്കുകൾ പ്രകാരം പാക്കിസ്ഥാനാണ് ചൈനയുടെ ഏറ്റവും വലിയ ആയുധ ഉപഭോക്താവ് . ചൈനീസ് കയറ്റുമതിയുടെ 35 ശതമാനവും പാക്കിസ്ഥാനിലേക്കാണ് പോകുന്നത്. ചൈനയിൽ നിന്ന് കാലഹരണപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതും നിലവാരമില്ലാത്തതുമായ എല്ലാത്തരം ഉപകരണങ്ങളുടെയും മാലിന്യക്കൂമ്പാരമാണ് പാക്കിസ്ഥാൻ.

പാക്കിസ്ഥാൻ നാവികസേനയ്ക്കായി പുതുക്കി നൽകിയ ചൈനീസ് നിർമിത എഫ് 22 പി ഫ്രിഗേറ്റുകൾ വിവിധ സാങ്കേതിക തകരാറുകൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ കപ്പലുകളുടെ മിഡ് ലൈഫ് അപ്ഗ്രേഡ് / ഓവർഹോൾ ഏറ്റെടുക്കുന്നതിനുള്ള സമഗ്ര നിർദ്ദേശം 2018 സെപ്റ്റംബറിൽ പാക്കിസ്ഥാൻ നാവികസേന ചൈനയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇതിൽ ലാഭമൊന്നും കാണാത്ത ചൈന കണ്ണടച്ചിരുന്നു. ചൈനയിൽ നിന്ന് വാങ്ങിയപോര്‍വിമാനങ്ങളും ഡ്രോണുകളും എപ്പോഴും പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

പാകിസ്താന് മാത്രമല്ല കാലഹരണപ്പെട്ട, 1970 കാലഘട്ടത്തിലെ രണ്ട് മിങ് ക്ലാസ് ടൈപ്പ് 035 ജി മുങ്ങിക്കപ്പലുകൾ 2017 ൽ 10 കോടി ഡോളർ വീതം നൽകിയാണ് ചൈനയിൽ നിന്ന് ബംഗ്ലാദേശ് വാങ്ങിയത്. ഈ മുങ്ങിക്കപ്പകളുടെ അവസ്ഥ വളരെ മോശമാണ്. ഇവ മിക്ക സമയവും ഉപയോഗശൂന്യമായി തന്നെയാണ് കിടക്കുന്നതെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചൈനീസ് ഉപകരണങ്ങളുടെ ഗുണനിലവാരത്തിൽ മ്യാൻമറിന്റെ മുതിർന്ന നേതൃത്വം അതൃപ്തരാണെങ്കിലും മറ്റൊരു വഴിയില്ലാത്തതിനാൽ അവർ നിസ്സഹായരാണ്.

read also: ചൈനയ്ക്കും പാകിസ്ഥാനും ശക്തമായ താക്കീത്: ഇന്ത്യൻ സൈന്യം കൂടുതൽ കരുത്താർജ്ജിക്കുന്നു , അഞ്ച് തിയേറ്റര്‍ കമാന്‍ഡുകളാക്കി മാറ്റി കാര്യക്ഷമമായ ഓപ്പറേഷനുകൾ

അതേസമയം ഇവിടുത്തെ തീവ്രവാദ ഗ്രൂപ്പുകളായ അരകാൻ ആർമിക്ക് ചൈന ഉയർന്ന നിലവാരമുള്ള അത്യാധുനിക ആയുധങ്ങൾ (സർഫേസ് ടു എയർ മിസൈലുകൾ ഉൾപ്പെടെ) വിതരണം ചെയ്യുന്നുണ്ട്. നേപ്പാളിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ചൈനയിൽ നിർമിച്ച ആറ് Y12e, MA60 വിമാനങ്ങൾ നേപ്പാൾ ദേശീയ വിമാനക്കമ്പനികൾക്കായി വാങ്ങിയെങ്കിലും അവ ഇപ്പോൾ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. നേപ്പാളിലെ ഭൂപ്രദേശത്തിന് അനുയോജ്യമല്ല, അവയ്ക്ക് സ്പെയർ പാർട്സ് ലഭ്യമല്ല.

എന്നാൽ, പകരം വയ്ക്കാനുള്ള നേപ്പാളിന്റെ അഭ്യർഥന പരിഗണിക്കാൻ ചൈനക്കാർ വിസമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.കെനിയ നൊറിൻകോ വിഎൻ -4 കവചിത പേഴ്‌സണൽ കാരിയറുകൾ വാങ്ങിയപ്പോൾ, പരീക്ഷണ വെടിവയ്പിൽ തന്നെ ചൈനീസ് പ്രതിനിധികൾ വാഹനങ്ങൾക്കുള്ളിൽ ഇരിക്കാൻ വിസമ്മതിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. വെറെ വഴിയില്ലാതെ വന്നതോടെ 2016 ൽ ഈ വാഹനങ്ങളുടെ വാങ്ങലുമായി കെനിയ മുന്നോട്ട് പോയി. പിന്നീട് ആ വാഹനങ്ങളിൽ പോയ ഡസൻ കണക്കിന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

read also: ബുദ്ഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ , രണ്ടു ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു

അൾജീരിയയിൽ ചാങ് ഹോംഗ് (സിഎച്ച് -4) ബി ഡ്രോണിന്റെ കയറ്റുമതി പതിപ്പിന്റെ പരീക്ഷണ കാലയളവിൽ തന്നെ തകർന്നു വീണു. 2014 മാർച്ച് 9 ന് ഐൻഹൗസേറ എയർബേസിന് സമീപമാണ് രണ്ടാമത്തെ അപകടം നടന്നത്. 200 മീറ്ററിൽ താഴെ പറക്കുമ്പോൾ ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. മൂന്നാമത്തെ അപകടം അൾജീരിയൻ വ്യോമസേന ബിർ റോഗാ എയർബേസിന് സമീപവും റിപ്പോർട്ട് ചെയ്തു. ചൈന നൽകുന്ന ഡ്രോണുകൾ മിക്കതും കാലപഴക്കമുള്ള ടെക്നോളജിയാണെന്നും ആരോപണമുണ്ട്.

Tags: ChinaPakistanChinese weapons
Share38TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

മറൈൻസിന് പുറമേ ആർമിയ്ക്കായും ബ്രഹ്മോസ് സ്വന്തമാക്കാൻ ഫിലിപ്പീൻസ് : രണ്ടാം കരാറും ഉടൻ

പാകിസ്ഥാൻ സൈന്യത്തിനായി എത്തിച്ച ആയുധങ്ങൾ മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ചെടുത്തു

പാകിസ്ഥാൻ സൈന്യത്തിനായി എത്തിച്ച ആയുധങ്ങൾ മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ചെടുത്തു

ആദ്യം പഴകിയ വിമാനങ്ങൾ , പിന്നാലെ യുദ്ധകപ്പലും ; ചൈനയിൽ നിന്ന് യുദ്ധകപ്പലുകൾ വാങ്ങാൻ പാകിസ്താൻ

ആദ്യം പഴകിയ വിമാനങ്ങൾ , പിന്നാലെ യുദ്ധകപ്പലും ; ചൈനയിൽ നിന്ന് യുദ്ധകപ്പലുകൾ വാങ്ങാൻ പാകിസ്താൻ

Discussion about this post

Latest News & Articles

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com