അമേരിക്കയിലെ ഫ്ളോറിഡയില്‍ നിന്നും അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമതാവളത്തിലേക്ക് ഒരു മണിക്കൂറില്‍ താഴെ സമയം മതി ഈ റോക്കറ്റിന് ആയുധങ്ങളുമായി പറന്നെത്താന്‍. ആശ്ചര്യം വേണ്ട, ലോകത്തെവിടെയും 60 മിനിറ്റിനുള്ളിൽ ആയുധങ്ങളെത്തിക്കാന്‍ ശേഷിയുള്ള റോക്കറ്റ് അമേരിക്കന്‍ സേനക്ക് വേണ്ടി നിര്‍മിക്കാനൊരുങ്ങുകയാണ് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ്. ടെക്സാസ് ആസ്ഥാനമായുള്ള വ്യോമയാന കമ്പനിയായ എക്സ്ആര്‍ക്കുമായി ചേര്‍ന്നാണ് റോക്കറ്റ് നിര്‍മിക്കുക.
ഈ മേഖലയില്‍ സ്പേസ് എക്സ് അതിവേഗം മുന്നോട്ടു പോയിട്ടുണ്ടെന്നാണ് യുഎസ് ട്രാന്സ്പോര്ട്ടേഷന് കമാന്‍ഡിന്റെ ജനറല്‍ സ്റ്റീഫന്‍ ലയോണ്‍സ് തന്നെ സാക്ഷ്യപ്പെടുത്തുന്നത്. നിലവില്‍ അമേരിക്കന്‍ സൈന്യത്തിനായി ചരക്കെത്തിക്കുന്ന സി 17 ബോയിങ് വിമാനം 15 മണിക്കൂറെടുക്കുന്ന സ്ഥാനത്താണിത്. അടുത്തവര്‍ഷം പരീക്ഷണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ റോക്കറ്റിനും സി 17 ബോയിങ് വിമാനത്തിനൊത്ത 80 ടണ്‍ ചരക്ക് വഹിക്കാനുള്ള ശേഷിയുണ്ട്.
വേഗത്തിനൊപ്പം റോക്കറ്റുകള്‍ വഴി ആയുധങ്ങള്‍ എത്തിക്കുന്നതിന് മറ്റൊരു പ്രധാന ഗുണം കൂടിയുണ്ട്.സി 17 ചരക്കു വിമാനങ്ങള്‍ക്കുവേണ്ടി ഏതാണ്ട് 218 ദശലക്ഷം ഡോളറാണ് അമേരിക്കന്‍ സൈന്യം ചെലവിടുന്നത്. റോക്കറ്റ് സംവിധാനത്തിനായി എത്ര ചെലവു വരുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.
Discussion about this post