Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

V-2- ഹിറ്റ്‌ലറുടെ ബാലിസ്റ്റിക് മിസൈൽ ; ബഹിരാകാശ പദ്ധതികൾക്ക് ജീവൻ നൽകിയ ആയുധം

Feb 18, 2020, 08:27 pm IST
in World
V-2- ഹിറ്റ്‌ലറുടെ ബാലിസ്റ്റിക് മിസൈൽ ; ബഹിരാകാശ പദ്ധതികൾക്ക് ജീവൻ നൽകിയ ആയുധം
Share on FacebookShare on Twitter

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന നാളുകളിൽ ജർമ്മനി രംഗത്തിറക്കിയ യുദ്ധചരിത്രത്തിലെ ആദ്യ ഗൈഡഡ് ബാലിസ്റ്റിക് മിസൈൽ ആണ് V-2, വെൻജൻസ് വെപ്പൺ- “vengeance weapon” എന്നതിന്റെ ചുരുക്കമായിരുന്നു ”V ”. അന്തരീക്ഷത്തെയും  ബഹിരാകാശത്തെയും വേർതിരിക്കുന്ന സാങ്കൽപ്പിക അതിരായ കാർമെൻ രേഖ ( Kármán line ) ഭേദിച്ച ആദ്യ മനുഷ്യനിർമിത വസ്തുവും V-2 തന്നെ .
.
റഷ്യൻ അധ്യാപകനായിരുന്ന കോൺസ്റ്റന്റൈൻ സിയൊകോവിസ്കി യും (Konstantin Tsiolkovsky ) യൂ എസ് ഗവേഷകനായ റോബർട്ട് ഗൊദാർഡുമാണ് (Robert Goddard ) റോക്കറ്റുകളുടെയും മിസൈലുകളുടെയും തത്വങ്ങളും ,പ്രവർത്തനവും ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത് ദശാബ്ദങ്ങളോളം അവരുടെ പ്രവർത്തനങ്ങൾ ലോകം കാര്യമാക്കിയില്ല .ഇരുപതുകളിൽ വേർനെർ വോൻ ബ്രൗൺ (Werner Von Braun ) എന്ന ജർമൻ എഞ്ചിനീയറുടെ ദൃഷ്ടിയിൽ ഗോഡാർഡിന്റെയും, സിയൊകോവിസ്കി യുടെയും പുസ്തകങ്ങൾ വന്നുചേർന്നു .പ്രതിഭാധനനായ വോൻ ബ്രൗണിന് അവയെല്ലാം നൂറുശതമാനം ശരിയാണെന്ന് ഉറപ്പുണ്ടായിരുന്നു .
.
V-2 വിനുമുൻപും ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനുള്ള ശ്രമം ജർമ്മനി നടത്തിയിരുന്നു .മുപ്പതുകളിൽ A-3,A-4 എന്നീ ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുക ൾ നിർമിക്കാൻ ജർമനി ശ്രമിച്ചുവെങ്കിലും ശ്രമങ്ങൾ പരാജയപ്പെടുകയാണുണ്ടായത് .ഭൗമാന്തരീക്ഷം വിട്ടു പറന്നതിനുശേഷം പരാബോളിക് പാതത്തിലൂടെ ഭൗമാന്തരീക്ഷത്തിൽ തിരിച്ചു പ്രവേശിക്കുമ്പോൾ  (atmospheric reentry ) ഉണ്ടാകുന്ന കടുത്ത സാഹചര്യങ്ങളെ അതിജീവിക്കാൻ പറ്റാത്തതായിരുന്നു മുപ്പതുകളിലെ മിസൈലുകളുടെ പരാജയത്തിന്റെ പ്രധാന കാരണം .പണിക്കുറവ് തീർത്ത A-4 മിസൈലാണ് പിന്നീട് V-2 ബാലിസ്റ്റിക് മിസൈൽ ആയി തീർന്നത് ..ബാഹ്യ രൂപത്തിൽ A-4 ഉം V-2 വും സമാനമായിരുന്നു ,പക്ഷെ നിയന്ത്രണ ഗതിനിർണയ സംവിധാനങ്ങൾ തീർത്തും വ്യത്യസ്തമായിരുന്നു .ഇപ്പോഴത്തെ നിലവച്ചു പ്രാകൃതമെങ്കിലും വിക്ഷേപിച്ചതിനു ശേഷവും ഗതിനിർണയ സംവിധാനങ്ങളിലൂടെ നിയന്ത്രിക്കാവുന്നതായിരുന്നു V-2 വിന്റെ സഞ്ചാര പഥം .അതിനാലാണ് V-2 വിനെ ആദ്യത്തെ കുറ്റമറ്റ ബാലിസ്റ്റിക് മിസൈൽ ആയി കണക്കാക്കുന്നത് .ഗതി നിർണയ സംവിധാനമില്ലാത്ത  റോക്കറ്റുകൾ അൺ ഗൈഡഡ് റോക്കറ്റുകൾ എന്ന ഗണത്തിലാണ് പെടുന്നത്.
.
ഒരു ദ്രവ ഇന്ധന മിസൈലായിരുന്നു V-2 .എഥനോൾ ആയിരുന്നു ഇന്ധനം .ദ്രവ ഓക്സിജൻ  ആയിരുന്നു ഓക്സികാരി.V-2 ആർജ്ജിച്ച ഏറ്റവും കൂടിയ ഉയരം 200 കിലോമീറ്ററിൽ അധികമായിരുന്നു .വ്യത്യസ്ത കോണുകളിൽ  ക്രമീകരിച്ച റേഞ്ച് വ്യത്യാസപ്പെടുത്താൻ V-2 വിനാകുമായിരുന്നു .മാക് 5 ആയിരുന്നു V-2 വിനാർജ്ജിക്കാവുന്ന ഏറ്റവും കൂടിയ വേഗത .ജെയ്‌റോസ്‌കോപ്പും ,ആക്സിലറോമീറ്ററും ഉൾപെടുന്നതായിരുന്നു ഗതിഃ നിർണയ സംവിധാനം .1000കിലോഗ്രാമിനടുത്തായിരുന്നു പോർമുനയുടെ ഭാരം.
.
1942 ലായിരുന്നു ആദ്യ V-2 മിസൈലുകൾ വിക്ഷേപിക്കപ്പെട്ടത് . ആദ്യ മിസൈലുകൾ പലതും തികഞ്ഞ പരാജയമായിരുന്നു .പണി കുറവ് തീർത്ത മിസൈലുകൾ രംഗത്തിറക്കിയപ്പോഴേക്കും ജർമനി യുദ്ധത്തിൽ പരാജയപ്പെട്ടുതുടങ്ങിയിരുന്നു .യുദ്ധത്തിന്റെ അവസാന മാസങ്ങളിൽ നടന്ന മിസൈൽ വിക്ഷേപങ്ങൾ എല്ലാം യാതൊരു സൈനിക പ്രാധാന്യവും ഇല്ലാത്തതായിരുന്നു .സാധാരണക്കാരെ കൊല്ലുക എന്നത് മാത്രമായി V-2 വിന്റെ ഒരേ ഒരു ലക്‌ഷ്യം. സൈനിക ആയുധം എന്ന നിലയിൽ V-2 ഒരു പരാജയം ആയിരുന്നു എന്ന് വിലയിരുത്തേണ്ടി വരും .യുദ്ധഗതിയെ ഒരു രീതിയിലും സ്വാധീനിക്കാൻ V-2 വിനായില്ല .യൂ എസ് മൻഹാട്ടൻ പദ്ധതിയിൽ മുടക്കിയതിനും പല മടങ്ങായിരുന്നു ജർമനി V-1 ,V-2 പദ്ധതികളിൽ  മുടക്കിയത് .ആയിരക്കണക്കിന് V-2 മിസൈലുകളാണ് യുദ്ധത്തിന്റെ അവസാന രണ്ടു വർഷങ്ങളിൽ വിക്ഷേപിക്കപ്പെട്ടത് .ഓരോ V-2 മിസൈലും ജർമനിയുടെ ശത്രുക്കളെ മുറിവേൽപ്പിക്കുന്നതിനേക്കാൾ കൂടുതൽ ജർമനിയെ സാമ്പത്തികമായി തളർത്തി .
.
രണ്ടാം ലോക മഹായുദ്ധം അവസാനിക്കുമ്പോൾ നൂറുകണക്കിന് V-2 മിസൈലുകൾ നിർമാണത്തിന്റെ പല ഘട്ടങ്ങളിലായി ജർമനിയിൽ ഉണ്ടായിരുന്നു .മിസൈൽ നിർമാണത്തിൽ പിന്നിലായിരുന്ന  യു.എസും  സോവിയറ്റ് യൂണിയനും നൂറുകണക്കിന് മിസൈലുകൾ സ്വന്തം ഭൂപ്രദേശത്തേക്കു കടത്തി .മിസൈലുകളുടെ കൂടെ മിസൈൽ സാങ്കേതിക വിദഗ്ധരെയും അവർ പിടിച്ചെടുത്തു. V-2 പദ്ധതിയുടെ പ്രധാനിയായിരുന്ന വോൻ ബ്രൗൺ യൂ എസ് പിടിയിൽ അകപ്പെട്ടു . യൂ എസ് മിസൈൽ/ബഹിരാകാശ പദ്ധതിയിൽ പ്രവർത്തിച്ച വോൻ ബ്രൗൺ രൂപകല്പപ്ന ചെയ്ത സാറ്റെൻ വിക്ഷേപണവാഹനം മനുഷ്യനെ ചന്ദ്രനിൽ എത്തിച്ചു .സോവ്യറ്റ് ബഹിരാകാശപദ്ധതികൾക്കു അടിസ്ഥാന മിട്ടതും V-2 തന്നെ . സൈനിക ആയുധം എന്നനിലയിൽ പരാജയപ്പെട്ടുവെങ്കിലും ആധുനിക ബഹിരാകാശ പദ്ധതികൾക്ക് ആദ്യകാലങ്ങളിൽ കരുത്ത് നൽകിയത് V-2 ആണെന്ന് നിസ്സംശയം പറയാം.

ShareTweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

മറൈൻസിന് പുറമേ ആർമിയ്ക്കായും ബ്രഹ്മോസ് സ്വന്തമാക്കാൻ ഫിലിപ്പീൻസ് : രണ്ടാം കരാറും ഉടൻ

പാകിസ്ഥാൻ സൈന്യത്തിനായി എത്തിച്ച ആയുധങ്ങൾ മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ചെടുത്തു

പാകിസ്ഥാൻ സൈന്യത്തിനായി എത്തിച്ച ആയുധങ്ങൾ മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ചെടുത്തു

ആദ്യം പഴകിയ വിമാനങ്ങൾ , പിന്നാലെ യുദ്ധകപ്പലും ; ചൈനയിൽ നിന്ന് യുദ്ധകപ്പലുകൾ വാങ്ങാൻ പാകിസ്താൻ

ആദ്യം പഴകിയ വിമാനങ്ങൾ , പിന്നാലെ യുദ്ധകപ്പലും ; ചൈനയിൽ നിന്ന് യുദ്ധകപ്പലുകൾ വാങ്ങാൻ പാകിസ്താൻ

Discussion about this post

Latest News & Articles

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com