Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

റഫാൽ ; പാകിസ്താൻ കരയുന്നത് വെറുതെയല്ല ; ഈ ആയുധങ്ങൾ ആരുടേയും ചങ്കിടിപ്പ് കൂട്ടും

അരുൺ ശേഖർ

Aug 4, 2020, 09:08 am IST
in Airforce
റഫാൽ ; പാകിസ്താൻ കരയുന്നത് വെറുതെയല്ല ; ഈ ആയുധങ്ങൾ ആരുടേയും ചങ്കിടിപ്പ് കൂട്ടും
Share on FacebookShare on Twitter

ഫ്രാൻസിൽ നിന്നും റഫാൽ ഭാരതത്തിലെത്തിയ അന്നു മുതൽ നിലവിളികളുയരുന്നത് രണ്ടു ഭാഗത്തു നിന്നാണ്. ഒന്ന് ഭാരതത്തിലെ പ്രതിപക്ഷ കക്ഷികളിൽ നിന്ന്, രണ്ടാമത്തേത് അങ്ങ് പാകിസ്ഥാനിൽ നിന്ന്. പ്രതിപക്ഷം റഫാൽ വാങ്ങലിനെ അവരുടെ നേട്ടങ്ങളിൽപ്പെടുത്താൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ് കരയുന്നതെങ്കിൽ പാകിസ്ഥാന്റേത് തികച്ചും ന്യായമായ കരച്ചിലാണ്. ഓമ്നിറോൾ ഫൈറ്റർ എന്ന് വിളിക്കപ്പെടുന്ന റഫാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു കൂട്ടം മിസൈലുകളെയും വേണ്ടിവന്നാൽ അണ്വായുധങ്ങൾ വരെയും വഹിക്കാൻ ശേഷിയുള്ള ഒരു അപകടകാരിയായ വിമാനമാണ് എന്നതാണ് പാകിസ്ഥാന്റെ ഭയത്തിന്റെ ഹേതു. റഷ്യയുമായുള്ള ഉരസലുകൾ കാരണം S-400 ഡീൽ പകുതി വഴിയിലായ ചൈനയ്ക്കും റഫാൽ ഒരു ഭീഷണിയാണ്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൈലറ്റുമാരുള്ള ഭാരതീയ വായുസേനയുടെ പക്കൽ അത്യാധുനികമായ വിമാനങ്ങൾ കൂടി എത്തിയാൽ എന്താവും സ്ഥിതിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്തുകൊണ്ട് റഫാലിനെ ഇത്ര കണ്ട് പാകിസ്ഥാൻ ഭയപ്പെടുന്നു? ഭാരതം വാങ്ങിയ റഫാലിൽ ഉൾപ്പെടുത്തിയിട്ടുള്ള (MICA, SCALP, HAMMER, METEOR) എന്നീ നാല് മിസൈൽ സിസ്റ്റങ്ങൾ, ഒപ്പം ഭാരതത്തിന്റെ ബ്രഹ്മോസിന്റെ പരിഷ്കൃത പതിപ്പ് ഉൾപ്പെടുത്താനുള്ള സൗകര്യം, നൂതന ഇലക്ട്രോണിക്സ്, ഒപ്പം മികച്ച പെർഫോമൻസ് എന്നിവയാണ് റഫാലിനെ പാകിസ്ഥാൻ ഇത്രമേൽ ഭയപ്പെടാനുള്ള പ്രധാനകാരണങ്ങൾ എന്ന് മനസ്സിലാക്കാം. എന്താണ് ഈ മിസൈലുകളുടെ പ്രത്യേകത? BVR (Beyond Visual Range – കാഴ്ചയ്ക്കപ്പുറം) കപ്പാസിറ്റിയുള്ള എയർ റ്റു എയർ മിസൈലായ മീറ്റിയോർ മുതൽ ബങ്കർ ബസ്റ്റർ എന്ന് വിളിക്കാവുന്ന സ്കാൾപ് വരെയുള്ള ഈ ശ്രേണി അത്രകണ്ട് ചില്ലറക്കാരല്ല തന്നെ.

MICA

MICA (Missile d’interception, de combat et d’autodéfense) എന്നത് ഒരു ആക്രമണ-പ്രത്യാക്രമണ-പ്രതിരോധ മിസൈലാണ്. നിലവിൽ ദസോ നിർമ്മിത മിറാഷ്-2000 (Mirage-2000) പോർവിമാനങ്ങളിൽ ഭാരതം ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. എയർ-റ്റു-എയർ, സർഫസ്-റ്റു-എയർ, സബ് സർഫസ്-റ്റു-എയർ വേരിയന്റുകളിൽ ലഭ്യമായ ഈ മിസൈൽ സിസ്റ്റം ദശാബ്ദങ്ങളായി അതിന്റെ കഴിവ് തെളിയിച്ചിട്ടുള്ളതുമാണ്. ആക്റ്റീവ് റഡാര് ഹോമിങ് സീക്കർ, ഇമേജിങ് ഇൻഫ്രാറെഡ് ഹോമിങ് സീക്കർ എന്നിങ്ങനെ പ്രധാനമായും രണ്ടു തരത്തിലുള്ള ഈ സിസ്റ്റം ശത്രുവിമാനങ്ങളുടെ കബളിപ്പിക്കൽ സംവിധാനങ്ങളായ chaff (അലുമിനിയമോ പ്ലാസ്റ്റിക്കോ പോലെയുള്ള വസ്തുക്കൾ കൊണ്ടുള്ള പൊടിപടലം), decoy flares എന്നിവയെ മറികടക്കാൻ ശേഷിയുള്ളതാണ്. ഒപ്പം കൃത്യമായി ലക്ഷ്യം ഭേദിക്കാനായി Thrust vectoring control (ഗതിവേഗനിയന്ത്രണം) സംവിധാനമുള്ള ഒരു മോട്ടോറും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. മാക് 4 വേഗതയിൽ 80 കിലോമീറ്റർ വരെ ദൂരത്തിലുള്ള ലക്ഷ്യത്തെ ഭേദിക്കാൻ ശേഷിയുള്ള MICA ശത്രുസൈന്യങ്ങൾക്ക് ഒരു തലവേദനയാണ്.

HAMMER

ഫ്രഞ്ച് കമ്പനിയായ സഫ്രാൻ ഗ്രൂപ്പ് നിർമ്മിക്കുന്ന പുതുതലമുറ മദ്ധ്യദൂര എയർ-റ്റു-സർഫസ് മിസൈലാണ് HAMMER (Highly Agile Modular Munition Extended Range). താഴ്ന്നു പറക്കുമ്പോൾ 15 കിലോമീറ്റർ വരെയും ഉയരങ്ങളിൽ നിന്ന് 60 കിലോമീറ്റർ വരെയുമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഫയർ ആൻഡ് ഫർഗെറ്റ് വിഭാഗത്തിൽപ്പെടുന്ന ഈ മിസൈലിന് ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങളെ ടാർഗറ്റ് ചെയ്യാനുള്ള ശേഷിയുണ്ട്. ചലിക്കുന്നതോ സ്ഥിരമായതോ ആയ ലക്ഷ്യങ്ങളെ അതീവ കൃത്യതയോടെ ഭേദിക്കാൻ ശേഷിയുള്ള HAMMER മിസൈലുകൾക്ക് അവയുടെ ഗതി നിർണ്ണയിക്കുന്നതിനായി INS/GPS/LG (Inertial Navigation System/Global Positioning System/LASER Guidance) എന്നീ സംവിധാനങ്ങളുണ്ട്. ചലിക്കുന്ന ലക്ഷ്യങ്ങളെ ഭേദിക്കാൻ ലേസർ ഗൈഡൻസ് ഉപയോഗിക്കുമ്പോൾ സ്ഥിരമായ ലക്ഷ്യങ്ങളെ കൃത്യമായി ഭേദിക്കാൻ INS/GPS സംവിധാനങ്ങൾ ഉപയോഗിക്കുന്നു.

SCALP

ബ്രിട്ടീഷ് മിലിട്ടറിയിൽ Storm Shadow എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ദീർഘദൂര ക്രൂസ് മിസൈലായ SCALP രണ്ടു ദശകങ്ങൾ പഴക്കമുള്ള ഒന്നാണ്. 450 കിലോഗ്രാം പോർമുന വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ ഭാരതം ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന LRLACM മിസൈലിന് സമാനമായി മാക് 0.8 വേഗതയിൽ ട്രീലൈൻ (ഉദ്ദേശം 30-40 മീറ്റർ) ഉയരത്തിൽ താഴ്ന്നു പറക്കാൻ ശേഷിയുള്ള ഒന്നാണ്. 560 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തെ വരെ ഭേദിക്കാൻ കഴിവുള്ളതാണ് ഈ മിസൈൽ. ലക്ഷ്യത്തോടടുക്കും വരെ ശത്രു റഡാറുകളുടെ കണ്ണുവെട്ടിച്ച് താഴ്ന്നു പറക്കുകയും ലക്ഷ്യത്തോടടുക്കുമ്പോൾ പൊടുന്നനെ മുകളിലേക്കുയർന്ന ശേഷം കുത്തനെ താഴേക്കിറങ്ങി ശത്രുലക്ഷ്യത്തെ തകർത്ത് തരിപ്പണമാക്കുകയും ചെയ്യുന്ന ഒന്നാണ് ബങ്കർ ബസ്റ്റർ മിസൈലായ SCALP. മറ്റു മിസൈലുകളെപ്പോലെ വിക്ഷേപിച്ചു കഴിഞ്ഞ ശേഷം ലക്ഷ്യം പുനർനിർണ്ണയിക്കാൻ പറ്റുന്ന സംവിധാനമില്ലാത്തതിനാൽ കൺട്രോൾ-കമാൻഡ് സ്റ്റേഷനുകൾ തുടങ്ങിയ സ്ഥിരമായ ലക്ഷ്യങ്ങളെയാണ് SCALP ഉപയോഗിച്ച് ഉന്നം വയ്ക്കാറുള്ളത്. കോൺക്രീറ്റ് അടക്കമുള്ള ഏതു കവചത്തെയും തകർക്കാനായി BROACH (Bomb Royal Ordnance Augmented CHarge) പോർമുനയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.

METEOR

BVR (Beyond Visual Range) ബാലകോട്ട് എയർ സ്‌ട്രൈക്കിനു ശേഷം സുപരിചിതമായ ഒരു പദമാണ്. ഭാരതീയ വായുസേനയുടെ BVR കപ്പാസിറ്റിയുള്ള വിമാനങ്ങളിലൊന്നാണ് സുഖോയ് Su-30 MKI. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള പ്രമുഖൻ. അതേ ശ്രേണിയിലേക്കാണ് BVR ശേഷിയുമായി റഫാലും വരുന്നത്. സുഖോയ് ഒരു എയർ സുപ്പീരിയോരിറ്റി ഹെവി ജെറ്റാണെങ്കിൽ റഫാൽ ഒരു മീഡിയം വെയ്റ്റ് ഫൈറ്റർ ജെറ്റാണ്. റഫാലിൽ ഘടിപ്പിക്കുന്ന METEOR മിസൈൽ BVR ശേഷിയോടു കൂടിയതാണ്. നൂറിലധികം കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തെ കൃത്യമായി ഭേദിക്കാൻ കഴിവുള്ളതും എന്നാൽ വിക്ഷേപണശേഷവും ലക്ഷ്യം പുനർനിർണ്ണയിക്കാവുന്നതുമായ മിസൈലാണ് METEOR. നിലവിൽ ലഭ്യമായ എയർ-റ്റു-എയർ മിസൈലുകളിൽ വച്ച് ഏറ്റവും വലിയ No-Escape Zone (മിസൈലിനെ കബളിപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള പ്രദേശം) ഉള്ളത് METEOR മിസൈലിനാണ്. ഇതിലെ Ramjet എഞ്ചിൻ നൽകുന്ന ഗതിവേഗം കാരണം 60 കിലോമീറ്റർ ദൂരം No-Escape Zone ആയിട്ടുള്ള ഈ മിസൈലിന്റെ പക്കൽ നിന്ന് നിലവിൽ ശത്രുവിന് രക്ഷപ്പെടാൻ വളരെ പ്രയാസമാണ്. മാക് 4ലും അധികം വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്നതും ഭാരതം നിർമ്മിക്കുന്ന അസ്ത്ര മിസൈലുകൾക്ക് സമാനമായതുമായ METEOR നിലവിൽ ലോകത്ത് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ച BVR മിസൈലുകളിൽ ഒന്നാണ്. (അസ്ത്രയ്ക്ക് മാക് 4.7 ആണ് വേഗം. പരമാവധി 160 കിലോമീറ്റർ റേഞ്ചും)

ബ്രഹ്മോസ്, അസ്ത്ര തുടങ്ങിയ തദ്ദേശീയ മിസൈലുകളും റഫാലിൽ ഘടിപ്പിക്കാൻ സാധിക്കുമെന്നത് വായുസേനയ്ക്ക് മുൻതൂക്കം നൽകുന്നു എന്നത് പാകിസ്ഥാന്റെ ഉറക്കം കെടുത്തുന്നുണ്ട്. ഭാരതത്തിനു വേണ്ടി വളരെയധികം മാറ്റങ്ങൾ വരുത്തിയ റഫാൽ അംബാലയിൽ എത്തിയതിനു പിന്നാലെ പാകിസ്ഥാനിൽ നിലവിളികളുയർന്നു എന്നത് അതിന്റെ തെളിവാണ്. ഭാരതം അതിന്റെ “യഥാർത്ഥ സുരക്ഷയ്ക്ക് ആവശ്യമായതിലും അധികം” പ്രതിരോധസംവിധാനങ്ങൾ വാങ്ങുന്നു എന്ന പാകിസ്താന്റെ പ്രസ്താവന റഫാലിന്റെ വരവ് ഇസ്ലാമാബാദിന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുകയാണ് എന്നു തന്നെ വേണം അനുമാനിക്കാൻ.

Tags: FEATUREDRafaleMissilesPakistan
Share43TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ആദ്യം പഴകിയ വിമാനങ്ങൾ , പിന്നാലെ യുദ്ധകപ്പലും ; ചൈനയിൽ നിന്ന് യുദ്ധകപ്പലുകൾ വാങ്ങാൻ പാകിസ്താൻ

ആദ്യം പഴകിയ വിമാനങ്ങൾ , പിന്നാലെ യുദ്ധകപ്പലും ; ചൈനയിൽ നിന്ന് യുദ്ധകപ്പലുകൾ വാങ്ങാൻ പാകിസ്താൻ

ഇവൾ ഇന്ത്യയുടെ പെൺപുലി ; റിപ്പബ്ലിക് ദിനത്തിൽ റഫേൽ പറത്തി അഭിമാനമായ ശിവാംഗി

ഇവൾ ഇന്ത്യയുടെ പെൺപുലി ; റിപ്പബ്ലിക് ദിനത്തിൽ റഫേൽ പറത്തി അഭിമാനമായ ശിവാംഗി

മേയ്ക്ക് ഇൻ ഇന്ത്യ : അനാഡ്രോൺ സിസ്റ്റംസുമായി 96 കോടിയുടെ കരാർ ഒപ്പ് വച്ച് ഇന്ത്യൻ സൈന്യം

പുതിയ ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ ; പ്രതിരോധ ബജറ്റിലെ 4.78 കോടിയുടെ 19% മാർച്ചിന് മുൻപ് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ

Discussion about this post

Latest News & Articles

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com