ലോകത്തിലെ ഏറ്റവും വലിയ ദ്രാവക ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിസൈല്‍ ആണ് കഴിഞ്ഞ ദിവസം ഉത്തര കൊറിയ പ്രദർശിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര മിസൈല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇതിനെ പ്രത്യേകം തയാറാക്കിയ 22 ചക്രങ്ങളുള്ള ഭീമൻ സൈനിക ട്രക്കിലാണ് കിം ജോങ് ഉന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ നഗരങ്ങളെ പരിധിയില്‍ വരുത്താന്‍ ശേഷിയുള്ള ഈ മിസൈലിന്റെ പരീക്ഷണ അടുത്തവര്‍ഷം നടത്തുമെന്നാണ് ഉത്തരകൊറിയ അറിയിച്ചത്.
അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ നടന്ന ഹാനോയ് ഉച്ചകോടി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഉത്തരകൊറിയ തങ്ങളുടെ ആയുധ ശേഖരം വിപുലപ്പെടുത്താൻ തീരുമാനമെടുത്തത്. അടുത്തവര്‍ഷം അമേരിക്കയുടെ പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന സമയത്തായിരിക്കും ഉത്തരകൊറിയ ഈ മിസൈല്‍ പരീക്ഷിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ മിസൈലിനിന് ദിശമാറിക്കൊണ്ട് അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാനാകുമെന്ന സൂചന ഉണ്ട്. അതേസമയം സ്വയം പ്രതിരോധത്തിന്റെ ഭാഗമായി സൈന്യത്തെ ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് ഉത്തരകൊറിയന്‍ മേധാവി കിംജോംഗ് ഉൻ ചടങ്ങിൽ പ്രഖ്യാപിക്കുകയും ചെയ്തു.
ലോകത്ത് കോവിഡ് പടര്‍ന്നുപിടിക്കുമ്പോഴും ഉത്തരകൊറിയയില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെന്നു കിം പരാമർശിച്ചു. മറ്റു രാജ്യങ്ങളിൽ നിന്നോ അടുത്ത പ്രദേശങ്ങളിൽ നിന്നോ ആർക്കും ചടങ്ങിൽ അനുമതി നൽകിയതുമില്ല. അതേസമയം, ഈ പരേഡും കൂറ്റന്‍ മിസൈലിന്റെ മാതൃകയും കിം ജോങ് ഉന്നിന്റെ തട്ടിപ്പാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
Discussion about this post