Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

പാക്കിസ്ഥാൻ -ചൈന അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും ഇന്ത്യൻ സൈന്യത്തിന് അതിവേഗം എത്തിച്ചേരാന്‍ സഹായമായ പാതകൾ തുറന്നതിന് സമനില തെറ്റി ചൈന

അരുണാചലും , ലഡാക്കും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും അതിന് ചൈനയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

Oct 14, 2020, 05:26 pm IST
in India, World
ഇന്ത്യ -ചൈന സംഘർഷത്തിന് കാരണമായ ലഡാക്കിലെ ചൈനാ അതിർത്തിയുടെ തൊട്ടടുത്തുള്ള ഇന്ത്യയുടെ ഇഡി‌ബി‌ഒ റോഡ് ഈ മാസം അവസാനത്തോടെ തയ്യാറാകും
Share on FacebookShare on Twitter

ഡല്‍ഹി ∙ രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യ പുതിയ പാലങ്ങള്‍ തുറന്നതില്‍ പ്രകോപിതരായി ചൈന. പാക്കിസ്ഥാനും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും അതിവേഗം എത്തിച്ചേരാന്‍ സൈന്യത്തെ സഹായിക്കുന്ന പാലങ്ങള്‍ കഴിഞ്ഞദിവസമാണു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തത്.ലഡാക്ക് കേന്ദ്ര ഭരണ പ്രദേശം ഇന്ത്യ നിയമവിരുദ്ധമായി രൂപീകരിച്ചതാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ചൗ ലീജിയംഗ് പറഞ്ഞു.

അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ-ചൈന സൈനികതല നടന്നതിന് പിറ്റേ ദിവസമാണ് ഇങ്ങനെയൊരു പ്രസ്താവനയുമായി ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്.അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന അടിസ്ഥാന സൗകര്യവികസനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനു മൂലകാരണമെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറയുന്നത്. സമവായം ആത്മാര്‍ഥമായി നടപ്പാക്കണം.

സാഹചര്യം വഷളാക്കിയേക്കാവുന്ന നടപടികളില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുകയാണ്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഷാവോ പറഞ്ഞു. ഇതിനിടെ, ചൈനയ്‌ക്കെതിരെ ആരോപണവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാകിസ്താന് ശേഷം ചൈനയും ഇന്ത്യന്‍ അതിര്‍ത്തികളില്‍ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.

read also: ചൈനയ്‌ക്കെതിരെ ഇടഞ്ഞു നിൽക്കുന്ന തായ്‌വാന് മിസൈൽ അടക്കമുള്ള ആയുധങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക

അതിര്‍ത്തികളിലെ സാഹ്യചര്യങ്ങളെ ഇന്ത്യ ദൃഡനിശ്ചയത്തോടെ നേരിടുക മാത്രമല്ല, അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പടേയുള്ള സുപ്രധാന മേഖലകളില്‍ വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അരുണാചലും , ലഡാക്കും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും അതിന് ചൈനയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ഇന്ത്യ പ്രതികരിച്ചു. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂര്‍ത്താക്കിയ 44 പാലങ്ങളുടെ ഉദ്ഘാടനം വെര്‍ച്വല്‍ മീറ്റിങ്ങിലൂടെ ഒരുമിച്ച്‌ നിര്‍വഹിച്ച്‌ കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

read also: ലഡാക്കിൽ കരസേനയ്ക്ക് ഇനി മലയാളി നേതൃത്വം: ചുമതലയേൽക്കുന്നത് സിഖ് റെജിമെന്റിലെ ഏറ്റവും മുതിര്‍ന്ന ഓഫീസർ

പുതിയ 44 പാലങ്ങളില്‍ എട്ടെണ്ണം ചൈനയുമായി സംഘര്‍ഷമുള്ള ലഡാക്ക് പ്രവിശ്യയിലാണ്. എട്ടു പാലങ്ങള്‍ അരുണാചല്‍ പ്രദേശിലുമുണ്ട്. സൈനികര്‍, പീരങ്കികള്‍, ടാങ്കുകള്‍, മിസൈലുകള്‍ എന്നിവ അതിര്‍ത്തിയിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ പാലങ്ങള്‍ സഹായിക്കുമെന്നു മുതിര്‍ന്ന സൈനിക, നയതന്ത്ര ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കിഴക്കന്‍ അതിര്‍ത്തിയില്‍ 74 തന്ത്രപരമായ റോഡുകളാണു പൂര്‍ത്തിയാക്കിയത്.

അടുത്ത വര്‍ഷത്തോടെ 20 എണ്ണം കൂടി പൂര്‍ത്തിയാക്കാനും പദ്ധതിയുണ്ട്. അരുണാചല്‍ പ്രദേശില്‍ നിര്‍മിക്കുന്ന പുതിയ നെച്ചിഫു തുരങ്ക പാതയ്ക്കും അദ്ദേഹം തുടക്കമിട്ടിരുന്നു,ഈ വര്‍ഷം ഫെബ്രുവരിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ ചൈന രംഗത്തെത്തിയിരുന്നു . അന്നും തക്ക മറുപടി ഇന്ത്യ നല്‍കിയിരുന്നു .

Tags: India China borderLadakh border
Share28TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

Discussion about this post

Latest News & Articles

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com