ശ്രീലങ്കന്‍ വ്യോമസേനയുടെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊളംബോയില്‍ നടക്കുന്ന എയര്‍ ഷോയില്‍ സൂര്യകിരണ്‍, സാരംഗ്, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് പങ്കെടുക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്ത്യന്‍ വ്യോമസേന ഇക്കാര്യം അറിയിച്ചത്. അതിനായി വ്യോമസേനയുടെ എയറോബാറ്റിക് ഡിസ്പ്ലേ ടീമുകളായ ഫിക്സഡ് വിംഗ് ‘ സൂര്യകിരണ്‍’, റോട്ടറി വിംഗ് ‘സാരംഗ്’ എന്നിവ തേജസിനൊപ്പം ശനിയാഴ്ച കൊളംബോയിലെത്തി. മാര്‍ച്ച് 3 മുതല്‍ 5 വരെ കൊളംബോയിലെ ഗാലെ ഫെയ്സില്‍ നടക്കുന്ന എയര്‍ ഷോയിലാണ് സൂര്യകിരണ്‍, സാരംഗ്, എല്‍സിഎ തേജസ് എന്നിവ പങ്കെടുക്കുന്നത്.
പരിശീലനം, ഓപ്പറേഷന്‍ എക്സ്ചേഞ്ചുകള്‍, പ്രൊഫഷണല്‍ മിലിട്ടറി എഡ്യൂക്കേഷന്‍ കോഴ്സുകള്‍ എന്നിവ പോലുള്ള വിവിധ മേഖലകളില്‍ നിരവധി വര്‍ഷങ്ങളായി സജീവമായ കൈമാറ്റങ്ങളും ഇടപെടലുകളുമാണ് ഇന്ത്യന്‍ വ്യോമസേനയും ശ്രീലങ്കന്‍ വ്യോമസേനയും തമ്മില്‍ നടത്തിപ്പോരുന്നത്. ശ്രീലങ്കന്‍ വ്യോമസേനയുടെ അമ്പതാം വാര്‍ഷികാഘോഷത്തിനായി വ്യോമസേന സൂര്യകിരണ്‍ എയറോബാറ്റിക് ടീം (എസ്‌കാറ്റ്) 2001 ല്‍ നേരത്തെ ശ്രീലങ്കയില്‍ പര്യടനം നടത്തിയിരുന്നു.
Discussion about this post