ഡല്‍ഹി ∙ രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യ പുതിയ പാലങ്ങള്‍ തുറന്നതില്‍ പ്രകോപിതരായി ചൈന. പാക്കിസ്ഥാനും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും അതിവേഗം എത്തിച്ചേരാന്‍ സൈന്യത്തെ സഹായിക്കുന്ന പാലങ്ങള്‍ കഴിഞ്ഞദിവസമാണു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തത്.ലഡാക്ക് കേന്ദ്ര ഭരണ പ്രദേശം ഇന്ത്യ നിയമവിരുദ്ധമായി രൂപീകരിച്ചതാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ചൗ ലീജിയംഗ് പറഞ്ഞു.
അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ-ചൈന സൈനികതല നടന്നതിന് പിറ്റേ ദിവസമാണ് ഇങ്ങനെയൊരു പ്രസ്താവനയുമായി ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്.അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന അടിസ്ഥാന സൗകര്യവികസനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനു മൂലകാരണമെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറയുന്നത്. സമവായം ആത്മാര്‍ഥമായി നടപ്പാക്കണം.
സാഹചര്യം വഷളാക്കിയേക്കാവുന്ന നടപടികളില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുകയാണ്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഷാവോ പറഞ്ഞു. ഇതിനിടെ, ചൈനയ്ക്കെതിരെ ആരോപണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാകിസ്താന് ശേഷം ചൈനയും ഇന്ത്യന്‍ അതിര്‍ത്തികളില്‍ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു.
read also: ചൈനയ്ക്കെതിരെ ഇടഞ്ഞു നിൽക്കുന്ന തായ്വാന് മിസൈൽ അടക്കമുള്ള ആയുധങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക
അതിര്‍ത്തികളിലെ സാഹ്യചര്യങ്ങളെ ഇന്ത്യ ദൃഡനിശ്ചയത്തോടെ നേരിടുക മാത്രമല്ല, അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പടേയുള്ള സുപ്രധാന മേഖലകളില്‍ വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അരുണാചലും , ലഡാക്കും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും അതിന് ചൈനയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ഇന്ത്യ പ്രതികരിച്ചു. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂര്‍ത്താക്കിയ 44 പാലങ്ങളുടെ ഉദ്ഘാടനം വെര്‍ച്വല്‍ മീറ്റിങ്ങിലൂടെ ഒരുമിച്ച് നിര്‍വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ 44 പാലങ്ങളില്‍ എട്ടെണ്ണം ചൈനയുമായി സംഘര്‍ഷമുള്ള ലഡാക്ക് പ്രവിശ്യയിലാണ്. എട്ടു പാലങ്ങള്‍ അരുണാചല്‍ പ്രദേശിലുമുണ്ട്. സൈനികര്‍, പീരങ്കികള്‍, ടാങ്കുകള്‍, മിസൈലുകള്‍ എന്നിവ അതിര്‍ത്തിയിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ പാലങ്ങള്‍ സഹായിക്കുമെന്നു മുതിര്‍ന്ന സൈനിക, നയതന്ത്ര ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കിഴക്കന്‍ അതിര്‍ത്തിയില്‍ 74 തന്ത്രപരമായ റോഡുകളാണു പൂര്‍ത്തിയാക്കിയത്.
അടുത്ത വര്‍ഷത്തോടെ 20 എണ്ണം കൂടി പൂര്‍ത്തിയാക്കാനും പദ്ധതിയുണ്ട്. അരുണാചല്‍ പ്രദേശില്‍ നിര്‍മിക്കുന്ന പുതിയ നെച്ചിഫു തുരങ്ക പാതയ്ക്കും അദ്ദേഹം തുടക്കമിട്ടിരുന്നു,ഈ വര്‍ഷം ഫെബ്രുവരിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന രംഗത്തെത്തിയിരുന്നു . അന്നും തക്ക മറുപടി ഇന്ത്യ നല്‍കിയിരുന്നു .
Discussion about this post