ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സൈന്യവും പൊലീസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു വിഭാഗവും പരസ്പരം നടത്തിയ വെടിവയ്പ്പില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് സൈനികരും മരണപ്പെട്ടതായും, എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.സിന്ധ് പ്രവിശ്യയിലെ പൊലീസ് മേധാവിയെ പാക്ക് പട്ടാളം തട്ടിക്കൊണ്ടു പോയെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനാണ് സൈന്യം സിന്ധിലെ പൊലീസ് മേധാവി മുഷ്താഖ് മെഹറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അര്‍ധ സൈനിക വിഭാഗമായ പാക്കിസ്ഥാന് റേഞ്ചേഴ്സിനെതിരെയാണ് ആരോണം. സംഭവത്തില്‍ കറാച്ചിയിലെ സൈനിക കമാന്‍ഡറോടാണ് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഉത്തരവിട്ടത്. സിന്ധില്‍ പൊലീസും പാകിസ്താന് പട്ടാളവും തമ്മില്‍ വെടിവെപ്പ് നടന്നെന്നും കറാച്ചിയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചുവെന്നുമുള്ള റിപ്പോര്‍ട്ട് ദി ഇന്റര്‍നാഷനല്‍ ഹെറാള്‍ഡ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
കറാച്ചിയിലെ ചൈനീസ് എംബസിയില്‍ പ്രകോപിതരായ ജനക്കൂട്ടം ആക്രമണം നടത്തിയതായും. മാളുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല പ്രമുഖ പാകിസ്ഥാനി മാധ്യമങ്ങളൊന്നും വെടിവെപ്പ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ പാക്ക് റേഞ്ചേഴ്സോ പ്രധാനമന്ത്രി ഇമ്രാന് ഖാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.പൊലീസിന് പൂര്‍ണ്ണ പിന്തുണയുമായി സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി രംഗത്തെത്തി.
പ്രവിശ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ സിന്ധ് പോലീസ് വലിയ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്, അവരുടെ സേവനങ്ങള്‍, ത്യാഗങ്ങള്‍, പ്രൊഫഷണല്‍ കഴിവുകള്‍ എന്നിവയെക്കുറിച്ച് എനിക്ക് നന്നായി അറിയാം സിന്ധ് സര്‍ക്കാര്‍ അവരുടെ ദുഷ്കരമായ സമയത്ത് പോലീസിനൊപ്പമുണ്ട്. ഒരു വ്യവസ്ഥയിലും പോലീസിനെ നിരാശപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മുറാദ് അലി ഷ വ്യക്തമാക്കി. അടുത്തിടെയായി പാകിസ്ഥാനില്‍ സൈന്യത്തിന്റെ പൂര്‍ണ പിന്തുണയുള്ള ഇമ്രാന് ഖാന്റെ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി സമരം പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച കറാച്ചിയില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പാകിസ്ഥാന് മുസ്ലിം ലീഗ് (പിഎംഎല്‍എന്‍) പാര്‍ട്ടി അംഗമായ നവാസ് ഷെരീഫിന്റെ മരുമകന് മുഹമ്മദ് സഫ്ദറിനെ അറസ്റ്റ് ചെയ്തിരുന്നു. സിന്ധ് പൊലീസ് സൂപ്രണ്ടിനെ കസ്റ്റഡിയിലെടുക്കാനുള്ള അര്‍ദ്ധസൈന്യത്തിന്റെ നീക്കമാണ് കറാച്ചിയില്‍ പാക് ആര്‍മിയും സിന്ധ് പൊലീസും തമ്മില്‍ കനത്ത വെടിവയ്പ്പില്‍ കലാശിച്ചത്. വെടിവയ്പില്‍ അഞ്ച് പാക് ആര്‍മി ഉദ്യോഗസ്ഥര്‍ മരിച്ചെന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരണമുണ്ട്. പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്ഥാന് ആര്‍മി റേഞ്ചേഴ്സ് സിന്ധ് പ്രവിശ്യയില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്.
Karachi condition after overnight civil war.
Very sad.
Plz raise voice for our sindh police and karachi people.??? #Karachi pic.twitter.com/WeBHSM5yEu— Nouman Amir (@NoumanAmir16) October 21, 2020
Discussion about this post