ടെഹ്റാന്‍ : ഇറാഖില്‍ അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരേ നടന്ന ആക്രമണത്തിനായി ഇറാന്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് മുന്നോടിയായി വാണിജ്യ സാറ്റലൈറ്റ് ചിത്രങ്ങള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജനറല്‍ കാസിം സുലൈമാനിയുടെ വധത്തിനു പകരമായായിരുന്നു ഇറാന്റെ ആക്രമണം.
അമേരിക്കയുടെ നൂറിലധികം സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.കൂടാതെ യുഎസ് സേനയുടെ മിസൈല്‍ ലോഞ്ചുകള്‍, ഒരു ഹെലികോപ്റ്റര്‍, മറ്റു സൈനിക ഉപകരണങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇറാന്‍ ഇതിനു മുന്‍പും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നതിനു മുന്നോടിയായി യുഎസ് സൈനിക താവളങ്ങളെ കുറിച്ച് അറിയാന്‍ സാറ്റൈലറ്റ് ചിത്രങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Discussion about this post